മിഷൻ വൺ’ സൗജന്യ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നടത്തി

മിഷൻ വൺ’ സൗജന്യ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നടത്തി

  • CWC ചെയർ പേഴ്സൻ ശ്രീമതി സുമയ്യ വി പി, യുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സിജി കോഴിക്കോട് സൗത്ത് ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സലാം ഓമശ്ശേരി അധ്യക്ഷത വഹിച്ചു

കൊയിലാണ്ടി:മിഷൻ വൺ’ സൗജന്യ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് കോഴിക്കോട് ജില്ലാ തല ഉൽഘാടനം.കേരള PSC, SSC, RRB തുടങ്ങിയ കേന്ദ്ര-സംസ്ഥാന മത്സര പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ സജ്ജരാക്കുന്നതിനായി സിജി (CIGI), സിജി വിമൻസ് കലക്റ്റീവ് (CWC) ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് കരിയർ ഗൈഡൻസ് സെല്ലിന്റെ സഹകരണത്തോടെ 2026 ജൂലൈ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് കോളേജ് സെമിനാർ ഹാളിൽ വെച്ച് മിഷൻ വൺ’ സൗജന്യ വൺ ടൈം രജിസ്ട്രേഷൻ (OTR) ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. CWC ചെയർ പേഴ്സൻ ശ്രീമതി സുമയ്യ വി പി, യുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ
സിജി കോഴിക്കോട് സൗത്ത് ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സലാം ഓമശ്ശേരി അധ്യക്ഷത വഹിച്ചുഅസിസ്റ്റന്റ് പ്രൊഫസർ ശ്രീ. വിശ്വാസ് വിശ്വം കെ.സി
സ്വാഗതം ആശംസിക്കുകയും, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ) സി പി ഷഹീദ് റംസാൻ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

സിജി എച്ച് ആർ പ്രൊജക്റ്റ്‌ ഡയറക്ടർ കെ റഹിയാന ബീഗം, ഷാഹിന അരീക്കോട് , ഹഫ്സ വി കെ , സുബൈദ ബാലുശ്ശേരി എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു .തുടർന്ന് സിജി C4C ഡയറക്ടർ ഹുസൈൻ മാസ്റ്റർവൺ ടൈം രജിസ്ട്രേഷന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ സെഷൻ നയിക്കുകയും, സിജി സ്റ്റാഫ് അംഗങ്ങൾ ആവശ്യമായ പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിച്ച രജിസ്ട്രേഷൻ ക്യാമ്പിലൂടെ നിരവധി ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം തങ്ങളുടെ സൗജന്യ OTR പ്രൊഫൈലുകൾ വിജയകരമായി പൂർത്തിയാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )