
മൂടാടി ഗ്രാമപഞ്ചായത്ത് എൽ പി തല കായികമേള; ഒന്നാംസ്ഥാനവുമായി വീരവഞ്ചേരി എൽ.പി.എസ്
- രാവിലെ മുതൽ നടന്ന വിവിധ മത്സരങ്ങളുടെ സമാപന യോഗം ഗ്രാമപഞ്ചായത് പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു
മൂടാടി ഗ്രാമപഞ്ചായത്ത് എൽ പി തല കായികമേള മലബാർ കോളജ് ഗ്രൗണ്ടിൽ വച് നടന്നു . രാവിലെ മുതൽ നടന്ന വിവിധ മത്സരങ്ങളുടെ സമാപന യോഗം ഗ്രാമപഞ്ചായത് പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർമാരയ ഒ.രഘുനാഥ് . ഉസ്‌ന എ.വി . മഞ്ജുള . രമ്യ സുർജിത് . ലീല പി.കെ . പി . ഇ സി കൺവീനർ സനൽ . എച്ച്.എം. ബിജു ടീച്ചർ .എന്നിവർ സംസാരിച്ചു.

മുചുകുന്ന് യു.പി. സ്കൂൾ എച്ച് എം . ഷിബ ടീച്ചർ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു.വീരവഞ്ചേരി എൽ പി എസ് ഒന്നാ സ്ഥാനവും, വന്മുഖം കോടിക്കൽ യു.പി. രണ്ടാം സ്ഥാനവും,വിമംഗംലം യു. പി . മൂന്നാം സ്ഥാനവും നേടി ജേതാക്കളായി.
CATEGORIES News
