
മൂന്നാം ദിവസവും തുടർച്ചയായി വോട്ട് മോഷണ ആരോപണം ഉയർത്തി രാഹുൽ ഗാന്ധി
- ലോക്സഭയിൽ ബിജെപിയുടെ 240 സീറ്റിൽ നാല്പത് എംപിമാർ വോട്ട് മോഷ്ടിച്ച് എംപിമാരായവരാണ്
ദില്ലി: മൂന്നാം ദിവസവും തുടർച്ചയായി വോട്ട് മോഷണ ആരോപണം ഉയർത്തി രാഹുൽ ഗാന്ധി. ചിലസമയത്ത് സീറ്റുകൾ മോഷ്ടിക്കും. ചിലപ്പോൾ ഗവൺമെന്റിനെതന്നെ മോഷ്ടിക്കും. ലോക്സഭയിൽ ബിജെപിയുടെ 240 സീറ്റിൽ നാല്പത് എംപിമാർ വോട്ട് മോഷ്ടിച്ച് എംപിമാരായവരാണ്.

ഹരിയാനയിലും അങ്ങനെ തന്നെ, ഇവരെ ബിജെപിയുടെ ഭാഷയിൽ നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിക്കാമോ എന്നും അദ്ദേഹം ചോദിച്ചു. സ്ഥാപനങ്ങളെ ബിജെപി റിമോട്ട് കണ്ട്രോളിലൂടെ നിയന്ത്രിക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി 140 സീറ്റിൽ പോലും വിജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
CATEGORIES News
