അപ്സര കോളേജ് 1982–85 ബാച്ചിന്റെ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും

അപ്സര കോളേജ് 1982–85 ബാച്ചിന്റെ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും

  • വർഷങ്ങൾക്കുശേഷം ഒത്തുചേർന്ന പൂർവവിദ്യാർത്ഥികൾ പഴയ സൗഹൃദങ്ങൾ പുതുക്കുകയും ഓർമകൾ പങ്കുവെക്കുകയും ചെയ്തു.

കൊയിലാണ്ടി: അപ്സര കോളേജ് 1982–85 ബാച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. വർഷങ്ങൾക്കുശേഷം ഒത്തുചേർന്ന പൂർവവിദ്യാർത്ഥികൾ പഴയ സൗഹൃദങ്ങൾ പുതുക്കുകയും ഓർമകൾ പങ്കുവെക്കുകയും ചെയ്തു.പഴയ സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന വിവിധ സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയാണ് സംഗമം സമാപിച്ചത്. സമൂഹത്തിന് പ്രയോജനകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.

ചടങ്ങിൽ ബഷീർ രാരോത്ത്, സതീശൻ ചെങ്ങോട്ടുകാവ്, ശ്രീലാൽ പെരുവട്ടൂർ, ഹരികുമാർ, എൻ.ഇ. തങ്കരാജ്, ശിവാനന്ദൻ എന്നിവർ സംബന്ധിച്ചു. ഓണസന്ദേശങ്ങളും സൗഹൃദസ്മരണകളും പങ്കുവെച്ച ചടങ്ങ് പൂർവവിദ്യാർത്ഥികളുടെ ആവേശകരമായ കൂട്ടായ്മയായി മാറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )