
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു
- പോലീസിന്റെയും യൂത്ത് കോൺഗ്രസ് – കെഎസ്യൂ പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം
തിരുവനന്തപുരം :യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു. പോലീസിന്റെയും യൂത്ത് കോൺഗ്രസ് – കെഎസ്യൂ പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം. വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ചും നടത്തും.

കൂടാതെ, പോലീസ് ആക്രമണത്തിനെതിരെ വൈകിട്ട് അഞ്ചിന് പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.തലസ്ഥാനത്തെ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐ ഉടൻ പ്രതിഷേധ പ്രകടനം നടത്തും. തിരുവനന്തപുരത്തെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം പടർന്നുപിടിക്കുകയാണ്.
CATEGORIES News
