
രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം അലയടിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
- പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിച്ചേക്കും.
ന്യൂഡൽഹി: രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം അലയടിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. താഴെയിറക്കുന്നതിനായുള്ള സംയുക്ത പ്രതിഷേധം ചർച്ച ചെയ്യാൻ ഇൻഡ്യാ സഖ്യം ഇന്ന് യോഗം ചേരും. പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിച്ചേക്കും.ഗുരുതരാരോപണങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സമ്പൂർണ്ണ യോഗം ചേർന്ന് തർക്കവിഷയങ്ങൾ ഉൾപ്പടെ ചർച്ച ചെയ്ത് തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കെട്ടടങ്ങിയിരുന്നില്ല.

രാജ്യമൊട്ടാകെ ഇപ്പോഴും പ്രതിഷേധം ഇരമ്പുകയാണ്. കേന്ദ്രസർക്കാരിന്റെ പൂർണ്ണപിന്തുണയുള്ളതിനാൽ താൻ സുരക്ഷിതനാണെന്നാണ് ഗ്യാനേഷ് കുമാറിന്റെ വിലയിരുത്തൽ. എന്നാൽ, പദവിയിൽ നിന്നും താഴെയിറങ്ങുന്നത് പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് ചേരുന്ന ഇൻഡ്യാ സഖ്യയോഗം വിശാലവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ഇന്ന് ചേരുന്ന ഇൻഡ്യാ സഖ്യയോഗം വിശാല ഐക്യത്തോടെ ഗ്യാനേഷിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും എങ്ങനെ പ്രതിഷേധിക്കാമെന്ന് ചർച്ച ചെയ്യും .
