രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിൽ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളിൽ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിൽ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളിൽ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

  • സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് മടിക്കരുത്.

ഡൽഹി: രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിൽ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളിൽ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. നിർദ്ദേശങ്ങളും പദ്ധതികളും വെറും കടലാസുകളിൽ മാത്രം ഒതുങ്ങരുതെന്നും, അത് പ്രയോഗത്തിൽ വരുത്തി ഫലപ്രദമായ നടപടികളിലേക്ക് പോലീസ് അടിയന്തിരമായി കടക്കണമെന്നും കോടതി വ്യക്തമാക്കി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് മടിക്കരുത്. നടപടികളിൽ എതിർപ്പുകൾ ഉയർന്നേക്കാമെങ്കിലും പോലീസ് സ്വന്തം കടമ കൃത്യമായി നിർവ്വഹിക്കണമെന്ന് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സുകളിൽ ഭയം സൃഷ്ടിക്കാതെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്’ എന്ന തരത്തിലുള്ള ഭയം കുറ്റവാളികളിൽ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )