റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ല ; വ്യക്തമാക്കി അമേരിക്ക

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ല ; വ്യക്തമാക്കി അമേരിക്ക

  • റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചിട്ടുണ്ട്

ന്യൂഡൽഹി : ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ യുഎസ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ല. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഈമാസം 19ന് അവസാനിക്കും. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബെസന്റ് പറഞ്ഞു.

റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചിട്ടുണ്ട്. അതേസമയം, അമേരിക്ക-ഇറാൻ അടുത്തഘട്ട ചർച്ച ഇസ്ലാമാബാദിൽ നടക്കുമെന്ന വാർത്ത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിൻ്റെ സൂചനകളും പുറത്ത് വരുന്നുണ്ട്. നിരന്തര ആക്രമണങ്ങൾക്ക് ശേഷം യുഎഇ വൈസ് പ്രസിഡന്റുമായി ഇറാൻ പാർലമെന്റ് സ്‌പീക്കർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )