“ലേബർ കോഡ് ” കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന്നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് കൊയിലാണ്ടി

“ലേബർ കോഡ് ” കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന്നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് കൊയിലാണ്ടി

ജില്ലാ പ്രസിഡൻ്റ് അരുൺ രഘുനാഥ് യോഗം ഉദ്ഘാടനം ചെയ്തു

ഭരണഘടന നിർദേശക തത്ത്വങ്ങളെയും മൗലികാവകാശങ്ങളും നോക്കുകുത്തി ആക്കുന്ന “ലേബർ കോഡ് ” കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും സംസ്ഥാന പ്രാദേശിക ഭരണകൂടങ്ങൾ തൊഴിൽ സംരക്ഷകരാകണമെന്നും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു .ജില്ലാ പ്രസിഡൻ്റ് അരുൺ രഘുനാഥ് യോഗം ഉദ്ഘാടനം ചെയ്തു. എൻ എൽ സി ബ്ലോക്ക് പ്രസിഡൻ്റ് പുതുക്കുടി പത്മനാഭൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ എൻ.സിപി സംസ്ഥാന ജനറൽ സെക്രട്ടറി സി. സത്യപന്ദ്രൻ, എൻ സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ചേനോത്ത് ഭാസ്കരൻ ,എൻ എൽ സി സംസ്ഥാന സെക്രട്ടറി സുമേഷ് .കെ, എൻ സി പി ബ്ലോക്ക് പ്രസിഡൻ്റ് എം.എ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

എൻ എൽ സികൊയിലാണ്ടി ബ്ലോക്ക് പുതിയ ഭാരവാഹികളായി പുതുക്കുടി പത്മനാഭൻ പ്രസിഡൻ്റും വൈസ് പ്രസിഡന്റ് ആയി പി.വി. നകുലൻ സെക്രട്ടറിമാരായി എൻ കെ സത്യൻ , കെ.പി. പ്രകാശൻ, മഠത്തിൽ വത്സൻ എന്നിവരെയും ട്രഷറർ ആയി കെ.കെ നാരായണനേയും നിർദേശക സമിതി അംഗങ്ങളായി രാജൻ എൻ.എം, രമേശൻ ടി.എം എന്നിവരെയും
യോഗം തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )