ലോക് സഭയും നിയമസഭകളും പിരിച്ചുവിടണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ

ലോക് സഭയും നിയമസഭകളും പിരിച്ചുവിടണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ

  • രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ അട്ടിമറിയാണ് സംഭവിച്ചതെന്നും അതിനാൽ ലോക്സഭയും മുഴുവൻ സംസ്ഥാന നിയമസഭകളും അടിയന്തരമായി പിരിച്ചുവിടണമെന്നാണ് ഖാർഗെ ആവശ്യപ്പെട്ടത്. ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക് സഭയും നിയമസഭകളും പിരിച്ചുവിടണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ അട്ടിമറിയാണ് സംഭവിച്ചതെന്നും അതിനാൽ ലോക്സഭയും മുഴുവൻ സംസ്ഥാന നിയമസഭകളും അടിയന്തരമായി പിരിച്ചുവിടണമെന്നാണ് ഖാർഗെ ആവശ്യപ്പെട്ടത്. ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പൂർണ്ണമായി തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നുള്ള കൂട്ടുകെട്ട് വികസന ഏജൻസികളെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ നശിപ്പിക്കുകയാണെന്നും അതിരൂക്ഷമായി വിമർശിച്ചു.അട്ടിമറികളിലൂടെയാണ് കേന്ദ്ര സർക്കാർ അധികാരത്തിൽ തുടരുന്നതെന്നും നരേന്ദ്ര മോദി നിയമവിരുദ്ധമായപ്രധാനമന്ത്രിയും അമിത് ഷാ നിയമവിരുദ്ധമായ ആഭ്യന്തരമന്ത്രിയുമാണെന്നും ഖർഗെ അഭിപ്രായപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )