പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും

  • വൈകിട്ട് 4.30നാണ് പരിപാടി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്‌ജിലൂടെ സംവദിക്കുന്നു. വൈകിട്ട് 4.30നാണ് പരിപാടി. നരേന്ദ്രമോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകും.പ്രധാനമന്ത്രിയുമായി സംവദിക്കുന്നത് യുവാക്കൾ, വനിതകൾ, പട്ടികജാതി, പട്ടികവർഗ്ഗവിഭാഗത്തിൽ നിന്നുള്ളവർ, കർഷകർ, വിദ്യാർഥികൾ എന്നിവരാണ് . ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്‌മനാഭൻ പരിഭാഷകനായി ഡൽഹിയിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

വികസിത കേരളത്തിനായുള്ള ആശയങ്ങൾ പങ്കുവെയ്ക്കാൻ കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണിതെന്നും എല്ലാവരും പരിപാടിയിൽ പങ്കുചേരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്, തൃശൂർ ജില്ലകളിൽ കഴിഞ്ഞ ദിവസമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ നാലിന് തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലും വീണ്ടും പ്രചാരണത്തിനെത്തുന്നു. ഇതിനിടെയാണ് നവമാധ്യമ മേഖലയിലെ പുതിയ തരംഗമായ ഓഡിയോ ബ്രിഡ്‌ജിലൂടെ നാലുലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി സംവദിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )