
വള്ളത്തോൾ ഗ്രസ്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ്കപ്പിനെ വരവേറ്റുകൊണ്ട് സംഘടിപ്പിച്ച ട്രിയോൻഡ വൈബ് ഉദ്‌ഘാടനം ചെയ്തു
- ട്രിയോൻഡ വൈബ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു
കീഴരിയൂർ :വള്ളത്തോൾ ഗ്രസ്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ്കപ്പിനെ വരവേറ്റുകൊണ്ട് സംഘടിപ്പിച്ച ട്രിയോൻഡ വൈബ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു . പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് ഷൂട്ടൗട്ട് നടത്തിക്കൊണ്ട് വിജയികളെ തീരുമാനിക്കുന്ന മൽസരത്തിൽ കുട്ടികളും പ്രായമായവരുമടക്കം നിരവധി പേർ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ബോൾ പായിച്ചു. സുബിൻരാജ് വടക്കും മുറി റഫറിയായി.

ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര, സെക്രട്ടറി പി. ശ്രീജിത്ത്, ടി. പി. അബു, എം. സുരേഷ്, കെ.ടി. രാഘവൻ, ആതിര ടി.എം,സഫീറ കാര്യാത്ത് തുടങ്ങിയവർ സംഘാടകരായി .
CATEGORIES News
