വിസ്മയം ശ്രീധരം പരിപാടി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു

വിസ്മയം ശ്രീധരം പരിപാടി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു

അഡ്വ. കെ. പ്രവീൺകുമാർ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

ആറര പതിറ്റാണ്ടായി മാജിക് രംഗത്ത് നിറഞ്ഞു നിന്ന വിയ്യൂർ ശ്രീധരനെ . ആദരിക്കുന്ന വിസ്മയം ശ്രീധരം പരിപാടി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു. കൊയിലാണ്ടി പൗരാവലിയും ഇന്ത്യൻ മാജിക് റിയലിസവും ചേർന്നാണ് വിസ്മയം ശ്രീധരം സംഘടിപ്പിച്ചത്. കേരളത്തിലെ പ്രശസ്തരായ 15 മജീഷ്യൻമാർ ചേർന്ന് അവതരിപ്പിച്ച രണ്ടര മണിക്കൂർ ഗാല മാജിക് മെൻ്റാരമ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. അഡ്വ. കെ. പ്രവീൺകുമാർ എം എൽ എപരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ യു.കെ.ചന്ദ്രൻ അധ്യക്ഷനായിരുന്നു. മജീഷ്യൻ സാമ്രാജ് മുഖ്യാതിഥി ആയിരുന്നു. നഗരസഭാ ചെയർമാൻ പൗരാവലിയുടെ ഉപഹാരം വിയ്യൂർ ശ്രീധരന് സമർപിച്ചു.ഇന്ത്യൻ മാജിക്കൽ റിയലിസം പ്രസിഡണ്ട് ആറ്റുകാൽ സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ആർ.കെ. മലയത്ത് , പ്രദീപ് ഹുഡിനൊ,വിൽസൻ ചമ്പക്കുളം, കൗൺസിലർമാരായ സി.കെ. ജയദേവൻ ,പി.ടി. ഉമേന്ദ്രൻ , അഡ്വ.കെസത്യൻ, വി.പി. ഇബ്രാഹിംകുട്ടി, വായനാരി വിനോദ് , ഇ.കെ അജിത്ത്, ടി.കെ. രാധാകൃഷ്ണൻ, ഇ.എസ്. രാജൻ, സി സത്യചന്ദ്രൻ , യു. ഉണ്ണികൃഷ്ണൻ, രവി എടത്തിൽ എന്നിവർ സംസാരിച്ചു. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മറുമൊഴി നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ എം.ജി. ബൽരാജ് സ്വാഗതവും ട്രഷറർ എ.അസീസ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )