വോട്ടെണ്ണലിന്റെ ഭാഗമായി ഡ്രൈഡേ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ

വോട്ടെണ്ണലിന്റെ ഭാഗമായി ഡ്രൈഡേ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ

  • . മെയ് 3ന് വൈകീട്ട് 6 മുതൽ മെയ് 5 രാവിലെ 9 മണി വരെയാണ് ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്.

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി താൽക്കാലിക മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തി. 39 മണിക്കൂർ നേരത്തേക്കാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ട‌ർ സ്നേഹിൽ കുമാർ സിങ് മദ്യ നിരോധനം ഏർപ്പെടുത്തിയത്. മെയ് 3ന് വൈകീട്ട് 6 മുതൽ മെയ് 5 രാവിലെ 9 മണി വരെയാണ് ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്.

ഇത് പ്രകാരം ജില്ലയിലെ കള്ളുഷാപ്പുകൾ, ബിവറേജസ് ഔട്ട്ലറ്റുകൾ, മറ്റു വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ, ബാറുകൾ, ബിയർ – വൈൻ പാർലറുകൾ തുടങ്ങിയവ അടച്ചിടണം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ക്ലബുകൾ തുടങ്ങി മദ്യം വിളമ്പുന്നതോ വിൽക്കുന്നതോ ആയ എല്ലാ പൊതു – സ്വകാര്യ സ്ഥാപനങ്ങർക്കും നിയന്ത്രണം ബാധകമായിരിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )