
ശക്തമായ ഇടിമിന്നൽ; മൂന്ന് വീടുകൾക്ക് നാശനഷ്ടം
- ഇടിമിന്നലിനെ തുടർന്ന് മൂന്ന് വീടുകളിലെയും വൈദ്യുത സംവിധാനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
കൊയിലാണ്ടി: ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മാരാംമുറ്റം പ്രദേശത്തെ മൂന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മനോജ് (ശാന്തിമന്ദിരം), രാജൻ (അഖിൽ നിവാസ്), നാരായണി (പാത്തിക്കണ്ടി) എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.

ഇടിമിന്നലിനെ തുടർന്ന് മൂന്ന് വീടുകളിലെയും വൈദ്യുത സംവിധാനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നൽ മൂലം വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചതോടെ വീട്ടുകാർക്ക് സാമ്പത്തിക നഷ്ടമുണ്ടായി.
CATEGORIES News
