ശക്തമായ കാറ്റിൽ ഫൈബർ വഞ്ചി ഹാർബറിലെപുളിമൂട്ടിൽ ഇടിച്ചു തകർന്നു വൻ നാശനഷ്ടം

ശക്തമായ കാറ്റിൽ ഫൈബർ വഞ്ചി ഹാർബറിലെപുളിമൂട്ടിൽ ഇടിച്ചു തകർന്നു വൻ നാശനഷ്ടം

  • കാപ്പാട് കണ്ണൻ കടവ് പരിക്കണ്ടി പറമ്പിൽപി.പി വൈശാഖ്, കാപ്പാട് ചെറിയ പുരയിൽസി.പി. ഷാഫിയുടെയും ഉടമസ്ഥതയിലുള്ള കെ , എൽ 07 എൻ എം 8407 എന്ന വഞ്ചിയാണ് പുളിമൂട്ടിൽ ഇടിച്ചുകയറുകയായിരുന്നു

കൊയിലാണ്ടി: ശക്തമായ കാറ്റിൽ ഫൈബർ വഞ്ചി ഹാർബറിലെപുളിമൂട്ടിൽ ഇടിച്ചു തകർന്നു വൻ നാശനഷ്ടം കാപ്പാട് കണ്ണൻ കടവ് പരിക്കണ്ടി പറമ്പിൽപി.പി വൈശാഖ്, കാപ്പാട് ചെറിയ പുരയിൽസി.പി. ഷാഫിയുടെയും ഉടമസ്ഥതയിലുള്ള കെ , എൽ 07 എൻ എം 8407 എന്ന വഞ്ചി കഴിഞ്ഞ ദിവസം രാത്രി മൽസ്യ ബന്ധനം കഴിഞ്ഞു വരുമ്പോൾ ശക്തമായ കാറ്റിൽ ലക്ഷ്യം തെറ്റിയ വഞ്ചിപുളിമൂട്ടിൽ ഇടിച്ചുകയറുകയായിരുന്നു.

ആഘാതത്തിൽ ഫൈബറും, എഞ്ചിനും തകർന്നു .ഹാർബറിലെ വെളിച്ച കുറവ് കാരണം പുളി മുട്ട് കാണാൻ കഴിയാത്തത് അപകടത്തിനു കാരണമായതായി മൽസ്യ തൊഴിലാളികൾ പറഞ്ഞു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )