
ശമ്പളപരിഷ്കരണവും പെൻഷൻ പരിഷ്കരണവും സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും നടത്തി
- സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:ശമ്പളപരിഷ്കരണവും,പെൻഷൻ പരിഷ്കരണവും സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കോഴിക്കോട് കലക്ടറേറ്റീലേക്ക് മാർച്ചും ധർണയം നടത്തി. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡൻറ് കെ. വി ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വി ഗിരിജ, എ. വേലായുധൻ,വി.കെ.സുകുമാരൻ, എടത്തിൽ ദാമോദരൻ, പി .സൗദാമിനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി .അശോകൻ നന്ദി രേഖപ്പെടുത്തി
CATEGORIES News
