
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്കാരംസന്തോഷ് കൈലാസിന്
- കല, സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരത്തിന്റെ പതിനൊന്നാം പതിപ്പാണ് ഇത്തവണ സമ്മാനിക്കുന്നത്.
ചേമഞ്ചേരി :ശ്രീകാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം എർപ്പെടുത്തിയ മൃത്യുഞ്ജയ
പുരസ്കാരം വാദ്യകലാകാരൻസന്തോഷ് കൈലാസിന്.കല, സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരത്തിന്റെ പതിനൊന്നാം പതിപ്പാണ് ഇത്തവണ സമ്മാനിക്കുന്നത്.കേരളീയ മേളകലയേയും സോപാന സംഗീതത്തേയും
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ജനകീയമാക്കുന്നതിൽ മൂന്ന് പതിറ്റാണ്ടായി
നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സന്തോഷ് കൈലാസിന് പുരസ്കാരം നൽകുന്നത്.17 വർഷമായി ബഹറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം
വാദ്യകലാ സംഘത്തിൻ്റെ സ്ഥാപകനും, ഡയറക്ടറുമാണ്.ഇന്ത്യയ്ക്ക് പുറത്തു നടക്കുന്ന ഏറ്റവും വലിയ വാദ്യോത്സവമായ സോപാനം വാദ്യ സംഗമത്തിന്റെ മുഖ്യ സംഘാടകനാണ്.

മേള കലയുടെയും സോപാന സംഗീതത്തിൻ്റെയും പ്രചാരണത്തിനായി കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരതപരിക്രമ യാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്ആർട്ടിസ്റ്റ് യു .കെ രാഘവൻ രൂപകൽപ്പന ചെയ്ത മൃത്യുഞ്ജയ ശില്പവും,11111 രൂപയുടെ ഗുരുദക്ഷിണയും,
പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
