
സംസ്ഥാനത്തെ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് രൂപം നൽകി ആഭ്യന്തര വകുപ്പ്
- സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അത്യാധുനിക സാങ്കേതികവിദ്യ, ഡിജിറ്റൽ, ഫൊറൻസിക് പരിശോധന, രാജ്യാന്തരതലത്തിലുള്ള അന്വേഷണം എന്നിവ ആവശ്യമാണ്
തിരുവനന്തപുരം : സൈബർകുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിനു കീഴിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് ആഭ്യന്തര വകുപ്പ് രൂപം നൽകി. സൈബർ കുറ്റകൃത്യങ്ങളിൽ വിദഗ്ധ പരിശോധന ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണിത്. സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അത്യാധുനിക സാങ്കേതികവിദ്യ, ഡിജിറ്റൽ, ഫൊറൻസിക് പരിശോധന, രാജ്യാന്തരതലത്തിലുള്ള അന്വേഷണം എന്നിവ ആവശ്യമാണ്.

നിലവിൽ ക്രൈം ബ്രാഞ്ചിൽ അതിനുള്ള സംവിധാനമില്ലെന്നുവിലയിരുത്തിയാണ് പ്രത്യേക ടീമിനു രൂപം നൽകിയത്. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള ക്രൈം സെൻട്രൽ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലേക്കു മാറ്റും. അതത് സ്ഥലങ്ങളിലെ ക്രൈം ബ്രാഞ്ച് ഐജിക്കായിരിക്കും യൂണിറ്റുകളുടെ ചുമതല.
CATEGORIES News
