സംസ്ഥാനത്ത് സെപ്റ്റംബറിൽ ആറ് മന്ത്രിമാർ വിദേശയാത്ര നടത്തിയതായി പൊതുഭരണവകുപ്പ്:കൂടുതൽ ദിവസം വിദേശത്ത് തങ്ങിയത് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് സെപ്റ്റംബറിൽ ആറ് മന്ത്രിമാർ വിദേശയാത്ര നടത്തിയതായി പൊതുഭരണവകുപ്പ്:കൂടുതൽ ദിവസം വിദേശത്ത് തങ്ങിയത് രമേശ് ചെന്നിത്തല

  • ആറ് പേരും സ്വന്തം ചെലവിൽ സ്വകാര്യ സന്ദർശനങ്ങളാണ് നടത്തിയത്

കോഴിക്കോട്: സംസ്ഥാനത്ത് സെപ്റ്റംബറിൽ ആറ് മന്ത്രിമാർ വിദേശയാത്ര നടത്തിയതായി പൊതുഭരണവകുപ്പ്. ആറ് പേരും സ്വന്തം ചെലവിൽ സ്വകാര്യ സന്ദർശനങ്ങളാണ് നടത്തിയത്. ഒരാൾ സ്വകാര്യസന്ദർശനത്തിനിടെയ്ക്ക് മറ്റൊരു രാജ്യത്തുകൂടി ഔദ്യോഗിക സന്ദർശനം നടത്തിയെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി. ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങൾ സന്ദർശിച്ചത് കെഎം ഷാജിയും കൂടുതൽ ദിവസം വിദേശത്ത് തങ്ങിയത് രമേശ് ചെന്നിത്തലയുമാണ്.ചെന്നിത്തല പതിമൂന്ന് ദിവസവും കെഎം ഷാജി പതിനൊന്ന് ദിവസവും വിദേശത്ത് തങ്ങി. ഒജെ ജനീഷ്, മോൻസ് ജോസഫ്, പിസി വിഷ്ണുനാഥ് എന്നിവർ എട്ടുദിവസം വീതവും വിഇ അബ്ദുൾ ഗഫൂർ നാലുദിവസവുമാണ് വിദേശത്ത് ചെലവിട്ടത്. ഇതിൽ വിഷ്ണുനാഥിൻ്റെ യുഎഇ സന്ദർശനം മാത്രമാണ് ഔദ്യോഗിക യാത്ര. സെപ്റ്റംബർ പത്തുമുതൽ 11വരെ ബഹ്റൈനിൽ സ്വകാര്യ സന്ദർശനം നടത്തിയത്. ജനീഷ് ഒമാനിലും ഖത്തറിലും സ്വകാര്യ സന്ദർശനം നടത്തി. ഇതിൽ ഖത്തർ സന്ദർശനത്തിൽ അഡീഷണൽ പഴ്സനൽ അസിസ്റ്റൻ്റ് മുഹമ്മദ് ഹക്കീം മന്ത്രിയെ അനുഗമിച്ചിട്ടുണ്ട്.

മോൻസ് ജോസഫ് സെപ്റ്റംബർ ആറ് മുതൽ 13വരെ യുഎസ്, ചെന്നിത്തല ആറ് മുതൽ ഏഴ് വരെ യുഎഇ, പത്തുമുതൽ 20വരെ യുഎസ്, ഷാജി ഷാജി 17 മുതൽ 27വരെ ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ, അബ്ദുൽ ഗഫൂർ പതിനെട്ടുമുതൽ 21വരെ യുഎഇ, എന്നിങ്ങനെയായിരുന്നു സന്ദർശനങ്ങൾ. സ്വകാര്യ യാത്രയായതിനാൽ ഇതിന്റെ ചെലവുകൾ ലഭ്യമല്ലെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )