സിഎം കിഡ്‌സ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി

സിഎം കിഡ്‌സ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി

  • ഈ വർഷം സ്കൂളിൽ നിന്ന് 10 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരാവുകയും അതിൽ ഒരാൾ ഗിഫ്റ്റഡ് വിഭാഗത്തിൽ വിജയം നേടുകയും ചെയ്തത് സ്കൂളിന് അഭിമാന നേട്ടമായി.

കൊയിലാണ്ടി: സി എം കിഡ്‌സ് സ്കോളർഷിപ്പ് (യു പി) പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ അനുമോദനവും മധുര വിതരണവും സംഘടിപ്പിച്ചു. ഈ വർഷം സ്കൂളിൽ നിന്ന് 10 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരാവുകയും അതിൽ ഒരാൾ ഗിഫ്റ്റഡ് വിഭാഗത്തിൽ വിജയം നേടുകയും ചെയ്തത് സ്കൂളിന് അഭിമാന നേട്ടമായി.


ചടങ്ങ് പി.ടി.എ പ്രസിഡണ്ട് സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മികച്ച വിജയം സ്കൂളിന്റെ അക്കാദമിക മികവിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി നവീന എം, സീന ടി.കെ, റിജിന കെ.പി എന്നിവർ വിജയികളായ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
വിദ്യാർത്ഥികളുടെ നേട്ടത്തിൽ അധ്യാപകരും രക്ഷിതാക്കളും സന്തോഷം രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )