
സി.പി.ഐ കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു
- കാൽനട പ്രചരണ ജാഥ കൊല്ലം ചിറയ്ക്ക് സമീപം വെച്ച് ജില്ലാ എക്സിക്കുട്ടീവ് അംഗം ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:ബദലാവു സരൂരി ഹേ മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ നേതൃത്വത്തിൽ സപ്തംബർ 1 നടത്തുന്ന ഡൽഹി മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി സി.പി.ഐ കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥ കൊല്ലം ചിറയ്ക്ക് സമീപം വെച്ച് ജില്ലാ എക്സിക്കുട്ടീവ് അംഗം ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു.

ലോക്കൽ സിക്രട്ടറി കെ.എസ് രമേഷ് ചന്ദ്ര ലീഡറും , എൻ കെ വിജയഭാരതി ഉപ ലീഡറും ,പി.വി. രാജൻ ഡയറക്ടറുമായ ജാഥയ്ക്ക് നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.അഡ്വ: എസ്. സുനിൽ മോഹൻ, പി.കെ. വിശ്വനാഥൻ, കെ ചിന്നൻ പ്രസംഗിച്ചു.സമാപന സമ്മേളനം സി.പി. ഐ ജില്ലാ സിക്രട്ടറി അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്തു.
CATEGORIES News
