സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണ് സ്ത്രീ മരിച്ചു

സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണ് സ്ത്രീ മരിച്ചു

  • കോഴിക്കോട് മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന ‘വെസ്റ്റേൺ’ എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വസന്തകുമാരിയാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട് ഭാഗത്ത് സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണ് സ്ത്രീ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന ‘വെസ്റ്റേൺ’ എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വസന്തകുമാരിയാണ് അപകടത്തിൽപ്പെട്ടത്.

ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നി താഴേക്ക് വീണ വസന്തകുമാരി ബസിനടിയിലേക്ക്പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )