
സൗത്ത് സോൺ മുയ്തായ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി ആരാധ്യ പ്രകാശ്
- വിമുക്തഭടൻ പ്രകാശൻ സി.എം.യുടെയും ഷൈനി കെയുടെയും മകളാണ് ആരാധ്യ
അരിക്കുളം: ചാലക്കുടിയിൽ ആഗസ്റ്റ് 7, 8, 9 തീയതികളിൽ നടന്ന സൗത്ത് സോൺ മുയ്തായ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി അരിക്കുളം സ്വദേശിനി 12 വയസ്സുകാരി ആരാധ്യ പ്രകാശ്.വിമുക്തഭടൻ പ്രകാശൻ സി.എം.യുടെയും ഷൈനി കെയുടെയും മകളാണ് ആരാധ്യ. ഈ വർഷം നടന്ന കേരള സ്റ്റേറ്റ് മുയ്തായ് ചാമ്പ്യൻഷിപ്പിലും ദേശീയ മുയ്തായ് ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടിയിരുന്നു. ജി വി എഛ് എസ് എസ് കൊയിലാണ്ടി യിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്

തുടർച്ചയായ ചാമ്പ്യൻഷിപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണനേട്ടം സ്വന്തമാക്കിയ ആരാധ്യയുടെ വിജയം അരിക്കുളത്തിനും സ്കൂളിന്നും അഭിമാനമായി. കഠിന പരിശീലനവും ആത്മവിശ്വാസവും കൈമുതലാക്കി മുയ്തായ് കായികരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് ആരാധ്യ നടത്തുന്നത്.
CATEGORIES News
