അലയൻസ് ക്ലബ്ബ് കൊയിലാണ്ടി ശിശുദിനാഘോഷം നടത്തി

അലയൻസ് ക്ലബ്ബ് കൊയിലാണ്ടി ശിശുദിനാഘോഷം നടത്തി

കൊയിലാണ്ടി ശിശുഭവനിൽ വച്ച് നടത്തിയ പരിപാടി കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ദൃശ്യ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി :അലയൻസ് ക്ലബ്ബ് കൊയിലാണ്ടി ശിശുദിനാഘോഷം നടത്തി.കൊയിലാണ്ടിയിലെ 6 അങ്കണവാടി വിദ്യാർത്ഥികൾ വിവിധപരിപാടികൾ അവതരിപ്പിച്ചു. കൊയിലാണ്ടി ശിശുഭവനിൽ വച്ച് നടത്തിയ പരിപാടി കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ദൃശ്യ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ രമ്യ മനോജ്,അലയൻസ് ക്ലബ്ബ് ഭാരവാഹി കളായ എൻ. ചന്ദ്രശേഖരൻ , വി. ടി. അബ്ദു റഹിമാൻ ,വിനോദ്കുമാർ,സുരേഷ്ബാബു, സി. പി. ആനന്ദൻ. എം. ആർ. ബാലകൃഷ്ണൻ. ഒ. കെ. ബാലകൃഷ്ണൻ, പി. സഹദേവൻ, സുധാകരൻ എന്നിവർ പങ്കെടുത്തു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം നൽകുകയുണ്ടായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )