ആഗ്നയ്ക്കും അശ്വന്തിനും ജനപ്രതിനിധികളും സ്കൂൾ അധികൃതരും ചേർന്ന് സ്വീകരണം നൽകി

ആഗ്നയ്ക്കും അശ്വന്തിനും ജനപ്രതിനിധികളും സ്കൂൾ അധികൃതരും ചേർന്ന് സ്വീകരണം നൽകി

  • നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ മാലയും ബൊക്കെയും നൽകി സ്വീകരിച്ചു.

നേപ്പാൾ :കാഠ്മണ്ഡു സ്റ്റേഡിയത്തിൽ വെച്ചു നടന്ന വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജൂനിയർ കാറ്റഗറി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടി സ്വർണ്ണ മെഡലും വെള്ളി മെഡലും കരസ്ഥമാക്കിയ ജിഎച്ച്എസ്എസ് പന്തലായനി വിദ്യാർത്ഥികളായ ആഗ്ന കെ കെ , അശ്വന്ത് കെ കെ , കോച്ച് ശശിധരൻ പയ്യോളി ഇവർക്ക് ജനപ്രതിനിധികളും, ജി എച്ച് എസ് എസ് പന്തലായനി പിടിഎയും സ്‌റ്റാഫ് കൗൺസിലും റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.


നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ മാലയും ബൊക്കെയും നൽകി സ്വീകരിച്ചു. നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ ഈ വിദ്യാർത്‌ഥികൾക്ക് കായികരംഗത്ത് ഇനിയും വളരെ ദൂരം മുന്നേറാൻ സാധിക്കട്ടെയെന്ന് യു.കെ. ചന്ദ്രൻ പറഞ്ഞു. ജനപ്രതിനിധികളായ പി.എം. ബിജു, കെ. ഷനിത്ത്, പ്രിൻസിപ്പാൾ ബീന പൂവത്തിൽ, പിടിഎ വൈസ് പ്രസിഡൻ്റ് പി.കെ റിയാസ് ,എസ് എം സി ചെയർമാൻ പ്രമോദ് രാരോത്ത്, കായികാദ്ധ്യാപിക വി.എം.ലത, മദർ പി ടി എ പ്രസിഡണ്ട് പി. പ്രജിഷ ,പിടിഎ അംഗങ്ങളായ കെ.കെ വിനോദ് കുമാർ, റഫീഖ്, സുമേഷ്, അദ്ധ്യാപകരായ പി.സി. പ്രവിത, ജി. പ്രശാന്ത്, കെ. വി. സജീവൻ, കെ. രശ്‌മി, കെ. കെ. രാജി, വി .വി ജീജ, എസ്. എസ്. ഷനില, ബി. അഭിരാമി, സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്സ് എന്നിവർ സ്വീകരണയോഗത്തിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )