ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയിൽ ഭിന്നത രൂക്ഷം

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയിൽ ഭിന്നത രൂക്ഷം

  • ഇടതുപക്ഷത്തിൻ്റെ ചോദ്യത്തിന് രാഹുലും കോൺഗ്രസും മറുപടി നൽകിയില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു

ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയിൽ ഭിന്നത രൂക്ഷം. പിണറായി വിജയനെ താൻ ആലിംഗനം ചെയ്യില്ലെന്ന് രാഹുൽഗാന്ധിയുടെ പരാമർശത്തിനെതിരെ സിപിഐ രംഗത്തെത്തി.ഇടതുപക്ഷത്തിൻ്റെ ചോദ്യത്തിന് രാഹുലും കോൺഗ്രസും മറുപടി നൽകിയില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. സ്വന്തം മുഖം വികൃതമായതിന് സിപിഐഎം രാഹുൽഗാന്ധി അധിക്ഷേപിച്ചിട്ട് കാര്യമില്ല എന്ന് കോൺഗ്രസ് സംഘടന കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.ഓഗസ്റ്റിൽ ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഇടതു പാർട്ടികൾ അതൃപ്തി അറിയിക്കും. പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന രാഹുലിന്റെ പരാമർശം കോൺഗ്രസും ഇടത് പാർട്ടികളും തമ്മിലുള്ള കലാപക്കൊടി വീശി.പിണറായിയെ ആലിംഗനം ചെയ്യാൻ രാഹുലിനോട് ആരും പറഞ്ഞിട്ടില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു

.കോൺഗ്രസിനെ പോലെ എല്ലാവരും യോഗത്തിലെ പരാമർശങ്ങൾ പുറത്തുവിട്ടിരുന്നെങ്കിൽ സഖ്യത്തിലെ ഐക്യം എന്താകും എന്ന ചോദ്യം ആണ് സിപിഐ ഉയർത്തുന്നത്. തർക്ക മുറുകുന്നതിനിടെ സിപിഐഎമ്മിനെതിരെ കെ സി വേണുഗോപാൽ അതിരൂക്ഷ വിമർശനം നടത്തി. കേരളം വിട്ടാൽ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഐഎമ്മിന് കെസിയുടെ മറുപടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )