കുവൈത്ത് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു

കുവൈത്ത് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു

  • പരിപാടി കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കുവൈത്ത് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (കെ.ടി.എ കുവൈത്ത്) സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദന സമ്മേളനവും ശ്രദ്ധേയമായി. കൊയിലാണ്ടി താലൂക്കിലെ വിദ്യാഭ്യാസ പുരോഗതിക്കായി വർഷങ്ങളായി അർഹരായ വിദ്യാർഥികളെ കണ്ടെത്തി സ്കോളർഷിപ്പുകളും വിവിധ വിദ്യാഭ്യാസ സഹായങ്ങളും നൽകി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടി കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവാസി സംഘടനകൾ നടത്തുന്ന ഇടപെടലുകൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.


സാഹിർ പുളിയഞ്ചേരി, (ജനറൽ സെക്രട്ടറി കെ.ടി.എ കുവൈത്ത്) സ്വാഗതം പറഞ്ഞു. ഫൗണ്ടർ മെമ്പർ ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിനീഷ് നാരായണൻ മുഖ്യാതിഥിയെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.
ചടങ്ങിൽ വി .പി. ഇബ്രാഹിംകുട്ടി, സാലിഹ് ബാത്ത, ഷംസുദ്ദീൻകുക്കു, സനു കൃഷ്ണൻ, മനാഫ് ഹംദ്, മുജീബ് ജെറീഷ് ഹാ ഷിദ് മുണ്ടോത്ത് എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡുകളും അനുമോദനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ഏരിയ കൺവീനർ കെ.ടി.എ കുവൈത്ത് സാദിഖ് തൈവളപ്പിൽ നന്ദി രേഖപ്പെടുത്തി. വിദ്യാഭ്യാസ രംഗത്ത് കെ.ടി.എ കുവൈത്ത് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )