ആസൂത്രണബോർഡ് പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി.ക്രമക്കേട് അന്വേഷിക്കാൻ കൺട്രോളർക്ക് പിഎസ്‌സി ചെയർമാൻ നിർദേശം നൽകി

ആസൂത്രണബോർഡ് പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി.ക്രമക്കേട് അന്വേഷിക്കാൻ കൺട്രോളർക്ക് പിഎസ്‌സി ചെയർമാൻ നിർദേശം നൽകി

  • അട്ടിമറിച്ച് ക്രമക്കേട് അന്വേഷിക്കാൻ പിഎസ്‌സി ചെയർമാൻ എം ആർ ബൈജു കൺട്രോളർക്ക് നിർദേശം നൽകി.

തിരുവനന്തപുരം:ആസൂത്രണബോർഡ് പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി. ക്രമക്കേട് അന്വേഷിക്കാൻ കൺട്രോളർക്ക് പിഎസ്‌സി ചെയർമാൻ നിർദേശം നൽകി. എസ്പിയുടെ നേതൃത്വത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്നായിരുന്നു പിഎസ്സി യോഗ തീരുമാനം. എന്നാൽ ഇത് അട്ടിമറിച്ച് ക്രമക്കേട് അന്വേഷിക്കാൻ പിഎസ്‌സി ചെയർമാൻ എം ആർ ബൈജു കൺട്രോളർക്ക് നിർദേശം നൽകി. പിഎസി സെക്രട്ടറി അറിയാതെയാണ് ചെയർമാന്റെ നടപടി. എന്നാൽസെക്രട്ടറി അറിയാതെയാണ് ചെയർമാന്റെ നടപടി. എന്നാൽ പരീക്ഷാ കൺട്രോളർ അന്വേഷണത്തിന് നിയമതടസ്സം അറിയിച്ചിട്ടുണ്ട്.

ജീവനക്കാരുടെ വീഴ്ചകൾ അന്വേഷിക്കാൻ മാത്രമാണ് കൺട്രോളർക്ക് അധികാരം.ആസൂത്രണ ബോർഡ് സുപ്രധാന തസ്തികളിലെ പരീക്ഷകളിൽ ആണ് ക്രമക്കേട് നടന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെയാണ് ഫലം പിഎസ്സി പ്രസിദ്ധീകരിച്ചത്. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. ക്രമക്കേട് നടത്തിയ പരീക്ഷകളിൽ പുനർമൂല്യനിർണയം നടത്താനും ആഭ്യന്തര വിജിലൻസ് അന്വേഷിക്കാനുമായിരുന്നു പിഎസ്സി യോഗ തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )