ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്മ‌ാർട്ട്ഫോണോ ഇല്ലാതെ തന്നെ ഫീച്ചർ ഫോണുകൾ വഴി യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫോൺപേ യുപിഐ 123Pay സേവനത്തിന് തുടക്കം കുറിച്ചു

ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്മ‌ാർട്ട്ഫോണോ ഇല്ലാതെ തന്നെ ഫീച്ചർ ഫോണുകൾ വഴി യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫോൺപേ യുപിഐ 123Pay സേവനത്തിന് തുടക്കം കുറിച്ചു

  • ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്

ന്യൂഡൽഹി: ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്മ‌ാർട്ട്ഫോണോ ഇല്ലാതെ തന്നെ ഫീച്ചർ ഫോണുകൾ വഴി യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫോൺപേ യുപിഐ 123Pay സേവനത്തിന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.എസ്എംഎസ്, ഐവിആർ സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതുവഴി ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലും മറ്റും തടസ്സങ്ങളില്ലാതെ പണമിടപാടുകൾ നടത്താൻ സാധിക്കും. ഇരുപത് കോടി ഫീച്ചർ ഫോണുകളിൽ ഇതിൻ്റെ പ്രയോജനം ലഭിക്കും.

ഫോൺപേ യുപിഐ 123 പേ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും കണക്ടിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും പണമിടപാട് നടത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ല. സാധാരണ സ്മ‌ാർട്ട് ഫോണിൽ ഫോൺ പേയിൽ ലഭ്യമാകുന്ന എല്ലാ ഫീച്ചറുകളും ഇന്റർനെറ്റ് ഇല്ലാത്ത ഫോണുകളിൽ ലഭിക്കും. ഉദാഹരണമായി കടകകളിൽ കയറി സ്കാൻ ചെയ്‌ത് പണം കൈമാറുക, വ്യക്തികൾക്ക് പണം കൈമാറ്റം, ട്രാൻസ്ൻ ഹിസ്റ്ററി തുടങ്ങിയവയെല്ലാം ലഭ്യമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )