
തന്നിൽ വിശ്വാസമർപ്പിച്ചതിന് രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- ഭരണസാരഥ്യത്തിൽ 25 വർഷം പൂർത്തിയായ വേളയിൽ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘
ന്യൂഡൽഹി: തന്നിൽ വിശ്വാസമർപ്പിച്ചതിന് രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭരണസാരഥ്യത്തിൽ 25 വർഷം പൂർത്തിയായ വേളയിൽ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘2001 ഒക്ടോബർ 7-ന് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇങ്ങനെയൊരു നാഴികകല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന് ഭരണസാരഥ്യത്തിൽ ഞാൻ തുടർച്ചയായ 25 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കുന്നു. ജനങ്ങളുടെ നിരന്തരമായ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്തെ ജനങ്ങൾക്കും ബിജെപിക്കും എൻഡിഎയ്ക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.സേവ തന്നെയാണ് ധർമം എന്നുപറഞ്ഞ നരേന്ദ്രമോദി; അധികാരമോഹമല്ല, മറിച്ച് ഒരു ദൗത്യത്തിനായാണ് താൻ ജീവിക്കുന്നതെന്ന് പറഞ്ഞു.

തന്റെ കുട്ടിക്കാലം അനുസ്മരിച്ച മോദി സ്കൂളിൽ ആദ്യമെത്തുന്ന വിദ്യാർഥികളിൽ ഒരാളായിരുന്നു താൻ എന്നു പറഞ്ഞു. ‘ഗുരുനാഥൻമാർ പലകാര്യങ്ങളും ഞങ്ങളെ പഠിപ്പിച്ചിരുന്നു.ക്ലാസിൽ ഏറ്റവും ആദ്യം എത്തുന്ന കുട്ടികളിൽ എൻ്റെ പേര്എപ്പോഴും ഉണ്ടാകുമായിരുന്നു.പഠിക്കാനുള്ള ആഗ്രഹം എന്റെ ജീവിതത്തിന്റെ ഭാഗമായി ഇന്നും എന്നെ ഒരു വിദ്യാർഥിയായിട്ടാണ് ഞാൻ കാണുന്നത്. ദിവസവും എന്തെങ്കിലും പുതിയ കാര്യം പഠിക്കാൻ ഞാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
