ഇരുപത്തിയഞ്ചാമത് കഥകളി പഠനശിബിരത്തിലെ ത്രിദിന കലോത്സവം ആരംഭിച്ചു

ഇരുപത്തിയഞ്ചാമത് കഥകളി പഠനശിബിരത്തിലെ ത്രിദിന കലോത്സവം ആരംഭിച്ചു

  • മേള കലാരത്നം സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ 14 ഗായകർ ചേർന്നവതരിപ്പിച്ച സമൂഹ സോപാന സംഗീതാലാപനത്തോടെയാണ് കലോത്സവപരിപാടികൾ ആരംഭിച്ചത്

കൊയിലാണ്ടി:സംഗീത വിസ്മയമായി 14 ഗായകർ ചേർന്നവ തരിപ്പിച്ച സോപാന സംഗീതം. കഥകളി പഠന ശിബിരത്തിലെ ത്രിദിന കലോത്സ
വത്തിന് പ്രൗഡോജ്ജ്വല തുടക്കം.ഇരുപത്തിയഞ്ചാമത് കഥകളി പഠന
ശിബിരത്തിലെ ത്രിദിന കലോത്സവം ആരംഭിച്ചു. മേള കലാരത്നം സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ 14 ഗായകർ ചേർന്നവതരിപ്പിച്ച സമൂഹ സോപാന സംഗീതാലാപനത്തോടെയാണ് കലോത്സവപരിപാടികൾ ആരംഭിച്ചത്.
തുടർന്ന് കഥകളിയിലെ പുറപ്പാട്, സുഭദ്രാഹരണം, കല്യാണ സൗഗന്ധികം എന്നീ ആട്ടക്കഥകളിലെ ഭാഗങ്ങൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
കലോത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച ദുര്യോധന വധം, ലവണാസുര
വധം എന്നീ ആട്ടക്കഥാഭാഗങ്ങളുടെ രംഗാവിഷ്കാരം നടക്കും.
മെയ് 1 ന് വെള്ളിയാഴ്ച ഉത്തരാസ്വയംവരം, കീചക വധം എന്നീ ആട്ടക്കഥകൾ അരങ്ങേറും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )