എസ്ആർജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല

എസ്ആർജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല

  • പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എഇഒ മഞ്ജു.എം.കെ നിർവഹിച്ചു
വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിലെയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികവുറ്റതാക്കേണ്ടതുണ്ട്.            ഈ ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്,കൊയിലാണ്ടി എഇഒ,  പന്തലായനി ബിആർസി എന്നിവ സംയുക്തമായി കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ എസ്ആർജി കൺവീനർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എഇഒ മഞ്ജു.എം.കെ നിർവഹിച്ചു. പന്തലായനി ബിപിസി ദീപ്തി. ഇ. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനർ വികാസ്. കെ.എസ് സ്വാഗതവും ഹെഡ്മാസ്റ്റർ ഫോറം കൺവീനർ പ്രജീഷ്.എൻ.ഡി ആശംസയും അർപ്പിച്ചു അർപ്പിച്ച് സംസാരിച്ചു. തുറയൂർ ജിഎൽപി സ്കൂൾ ഹെഡ്മാസ്റ്റർ രാമദാസൻ മുഖ്യാതിഥിയായി ക്ലാസിന് നേതൃത്വം നൽകി. ജാബിർ. എ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )