കരുതുക – മഴക്കാല രോഗങ്ങളെ…

കരുതുക – മഴക്കാല രോഗങ്ങളെ…

  • മഴകാലത്ത് പടർന്ന് പിടിക്കുന്ന രോഗങ്ങളെ ചെറുക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്

ല്ലാ വർഷവും മഴക്കാലമാകുന്നതോടെ പല തരത്തിലുള്ള അസുഖങ്ങളാണ് പടർന്നുപിടിക്കുന്നത്. മഴക്കാല രോഗങ്ങളെ ചെറുക്കേണ്ടത് വളരെ പ്രധാനമാണ്. പല തരത്തിലുള്ള മാരക രോഗങ്ങളും ഈ സമയത്ത് പടർന്ന് പിടിക്കാറുണ്ട്. പടർന്ന് പിടിക്കുന്ന രോഗങ്ങളെ ശരിയായ രീതിയിൽ ചെറുക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.

തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക

മഴക്കാലത്ത് വെള്ളം വേഗത്തിൽ മലിനമാകാനമാകും.വെള്ളത്തിൽ നിന്നുള്ള രോഗങ്ങൾ വരാതിരിക്കാൻ എപ്പോഴും തിളപ്പിച്ച് ആറിയ വെള്ളം കുടിക്കാൻ ശ്രമിക്കുക. വയറിളക്കം പോലെയുള്ളവ ഇത്തരത്തിലെ മലിനജലത്തിൽ നിന്നാണ് പടർന്ന് പിടിക്കുന്നതത്.

ജങ്ക് ഫുഡ് ഒഴിവാക്കുക

മഴക്കാലത്ത് വ്യത്തിഹീനമായ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുത്. മാത്രമല്ല ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. തുറന്ന് വച്ചതും പഴകിയതും ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിക്കും

കൈകൾ കഴുകുക

മഴക്കാലത്ത് അമിതമായി വൈറസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ വേഗത്തിലാണ് അണുബാധ പരക്കുന്നത് അത് കൊണ്ട് തന്നെ വ്യത്തിയായി കൈകൾ കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക.

പഴകിയ ഭക്ഷങ്ങൾ ഒഴിവാക്കുക

പഴകിയ ഭക്ഷണങ്ങൾ കഴിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )