കെഎസ്ഇബി മീറ്റർ റീഡർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബിൽ വിതരണം മുടങ്ങി

കെഎസ്ഇബി മീറ്റർ റീഡർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബിൽ വിതരണം മുടങ്ങി

  • ഈ മാസം ഒന്നിനാണ് ജീവനക്കാർ സമരം തുടങ്ങിയത്.

തിരുവനന്തപുരം: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റർ റീഡർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബിൽ വിതരണം മുടങ്ങി. ഈ മാസം ഒന്നിനാണ് ജീവനക്കാർ സമരം തുടങ്ങിയത്. നിലവിൽ ചുരുക്കം ചില ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നത്.അഞ്ച് ദിവസമായി മീറ്റർ റീഡിങ് എടുക്കുന്നത് നിലച്ചിരിക്കുകയാണ്.

തങ്ങൾക്ക് ശമ്പള വർധനവ് കിട്ടിയിട്ട് നാല് വർഷമായെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ തന്നെ പുതിയ ജോലികൾ തങ്ങളുടെ മേൽ കെട്ടിവയ്ക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. കൃത്യസമയത്ത് ബിൽ നോക്കി നൽകിയില്ലെങ്കിൽ കെഎസ്ഇബിക്കും ഉപയോക്താക്കൾക്കും ഒരു പോലെ നഷ്ടമുണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )