
കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ. മോഹനൻ നടുവത്തൂരിന്റെ കൃതികളെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു
- കഥാകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ മോഹനൻ നടുവത്തൂരിൻ്റെ കൃതികളെക്കുറിച്ചുള്ള ചർച്ച കാവ്യം മോഹനം കഥാകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി.അഡ്വ കെ സത്യൻ മോഹനൻ നടുവത്തൂരിന് ഉപഹാരം നൽകി.നോവലിസ്റ്റ് റിഹാൻ റാഷിദ്, സത്യചന്ദ്രൻ പൊയിൽക്കാവ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതവും അശോകൻകോട്ട് നന്ദിയും പറഞ്ഞു.

പ്രളയ പാഠങ്ങൾ എന്ന പുസ്തകം ഡോ എം ജി മല്ലിക അവതരിപ്പിച്ചു.അനിൽ കാഞ്ഞിലശേരി മോഡറേറ്ററായി.ആർ കെ ദീപ സ്വാഗതവും കെ സി സുരേഷ് നന്ദിയും പറഞ്ഞു. തീ കൊണ്ടുള്ള വീട് എന്ന പുസ്തകം ഡോ കെഡി സിജു അവതരിപ്പിച്ചു. എ സജീവ് കുമാർ മോഡറേറ്ററായി.എ സുരേഷ് സ്വാഗതവും പി കെ വിജയകുമാർ നന്ദിയും പറഞ്ഞു. അശാന്തതയുടെ അടയാളങ്ങൾ എന്ന പുസ്തകം ഡോ എസ് ആർ യദുനന്ദൻ അവതരിപ്പിച്ചു.പ്രേമൻ തറവട്ടത്ത് മോഡറേറ്ററായി. ഡോ മോഹനൻ നടുവത്തൂർ മറുമൊഴി നൽകി. സി പി ആനന്ദൻ സ്വാഗതവും കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
