
ജി. എച്ച് .എസ് . എസ് പന്തലായനിയിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു
- സാഹിത്യകാരിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി ജെ. ആർ ജ്യോതിലക്ഷ്മി വായനദിനം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: വായനദിനത്തോടനുബന്ധിച്ച് ജി. എച്ച് .എസ് . എസ്. പന്തലായനിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സാഹിത്യകാരിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി ജെ. ആർ ജ്യോതിലക്ഷ്മി വായനദിനം ഉദ്ഘാടനം ചെയ്തു.സാഹിത്യ രചനയിലെ നൂതന ആശയങ്ങളുമായി ബന്ധപ്പെട്ട് എഴുത്തുകാരിയുമായി കുട്ടികൾ സംവാദം നടത്തി.

ഗാന്ധിജിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള മെഗാ ക്വിസ് പരിപാടി നടന്നു. വിജയികൾക്കുള്ള സമ്മാനദാനം നൽകി.അമ്മ വായന ,മണിമുത്തുകൾ, മുഖത്തെഴുത്ത് ,രംഗ ചിത്രം ഡിജിറ്റൽ ഡോക്യുമെൻ്ററി, ടോക്കിങ് വിത്ത് എ ലെജൻ്റ് അങ്ങനെ വ്യത്യസ്തമായ പരിപാടികളാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായനാ മാസാചരണത്തിൽ ജി എച്ച് എസ് എസ് പന്തലായനി സംഘടിപ്പിക്കുന്നത്.
CATEGORIES News
