കോഴിക്കോട് ജില്ലയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കോഴിക്കോട് ജില്ലയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

  • താമരശ്ശേരിയിലും നാലു പേർക്ക് മിന്നലേറ്റു.

കോഴിക്കോട്: ജില്ലയിൽ കനത്ത മഴയും മിന്നലും. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ ആണ് മരിച്ചത്. വൈകിട്ടോടെയാണ് കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.

താമരശ്ശേരിയിലും നാലു പേർക്ക് മിന്നലേറ്റു. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )