രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു ; വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യത

രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു ; വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യത

  • വരും ദിവസങ്ങളിൽ ഇത് എട്ടു രൂപ വരെയായി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ

ഡൽഹി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വരും ദിവസങ്ങളിലും ക്രമേണയുള്ള വർധന തുടരുമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നാല് രൂപയോളമാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്. വരും ദിവസങ്ങളിൽ ഇത് എട്ടു രൂപ വരെയായി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

ഒറ്റയടിക്കുള്ള വലിയ വിലവർധനവ് ഒഴിവാക്കി, കൃത്യമായ ഇടവേളകളിൽ ചെറിയ തോതിൽ നിരക്ക് വർദ്ധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വലിയ ഭാരം പെട്ടെന്ന് അനുഭവപ്പെടാത്ത രീതിയിലുള്ള തന്ത്രമാണ് കമ്പനികൾ സ്വീകരിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )