ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

  • രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണ സമിതി അധ്യക്ഷൻ എം.എംഹസൻ യോഗത്തിൽ വ്യക്തമാക്കി

തിരുവനന്തപുരം:ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ. പ്രാദേശിക തർക്കത്തിൽ എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെന്നും രമ്യയുടെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും എം.എം. ഹസ്സൻ അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജനപ്രതിനിധിയായതിനാൽകടുത്ത നടപടി വേണ്ടെന്നാണ് സമിതിയുടെ നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് ഉടൻ തീരുമാനമെടുക്കും.

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി ഭാരവാഹി യോഗത്തിൽ രമ്യക്കെതിരെ വിമർശനമുയർന്നിരുന്നു.രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണ സമിതി അധ്യക്ഷൻ എം.എം
ഹസൻ യോഗത്തിൽ വ്യക്തമാക്കി.സംയമനം പാലിക്കേണ്ട സമയങ്ങളിൽ ഉചിതമല്ലാത്ത നടപടികൾ സ്വീകരിച്ചുകൊണ്ട് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും എം.എം ഹസൻ പറഞ്ഞു.റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടിയെന്നും തിടുക്കപ്പെട്ട് യാതൊരു നടപടിയും ഉണ്ടാകില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിച്ചു. സംഭവം പാർട്ടിക്കും ജനപ്രതിനിധിയെന്ന പദവിക്കും പൊതുജനമധ്യത്തിൽ വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതാക്കളുടെ വിമർശനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )