
ജനകീയ കമ്മിറ്റി അംഗങ്ങൾ കളക്ടർക്ക് നിവേദനം നൽകി
- ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയോട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു
കോഴിക്കോട് :നാഷണൽ ഹൈവെ 66 നിർമ്മാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നന്തിയിലെ ജനകീയ കമ്മിറ്റി അംഗങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിച്ചു.
അഞ്ച് പില്ലറുകൾ അധികമായി നിർമ്മിച്ച് നന്തി ഓവർ പാസ്സ് പള്ളിക്കര റോഡ് വരെ നീട്ടുക, ഹൈവേ കടന്നുപോകുന്ന പള്ളിക്കര റോഡ് ലക്ഷക്കണക്കിന് ക്യുബിക് അടി മണ്ണിട്ട് നികത്തി നന്തി ടൗണിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിർമ്മാണ രീതി ഒഴിവാക്കി ഓവർ പാസ്സ് പള്ളിക്കര റോഡ് വരെ നീട്ടുക,ഹൈവേ ആക്‌സസ് എക്‌സിറ്റ് പോയിൻ്റുകൾ സർവീസ് റോഡിൽ നിന്നും ഹൈവേയിലേക്കും തിരിച്ചുമുള്ള ആക്സസ് എക്‌സിറ്റ് പോയിന്റുകൾ നന്തി ടൗണിൻ്റെ പരിസരങ്ങളിൽ ആയിരിക്കുക,
ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും അന്താരാഷ്ട്ര നിലവാരമുള്ള ബസ് ബേകൾ നിർമ്മിക്കുക, അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം അവസാനിപ്പിച്ച് സമ്പൂർണ്ണ ഡ്രൈനേജ് സിസ്റ്റം നിർമ്മിക്കുക, ടൗണുകളും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുന്നത് ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവിശ്യങ്ങളാണ് ഉന്നയിച്ചത്.

ജനകീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ
ഷിഹാസ് ബാബു , നൂറിൻ നിസ, ശശീന്ദ്രൻ. കെ.പി , ടി.കെ.നാസർ, പ്രസാദ്.കെ. ടി, റഫീഖ് ഇയ്യത്തുകുനി എന്നിവർ പങ്കെടുത്തു.