
ഡിജിറ്റൽ സർവേ ചെയ്ത വില്ലേജുകളിൽ ഭൂനികുതി സ്വീകരിക്കുവാനുള്ള നടപടി കൈക്കൊള്ളുക
- നികുതി അടക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സർക്കാറിനോട് ആവശ്യമുന്നയിച്ച് സി.പി.ഐ.പുളിയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി
കൊയിലാണ്ടി : ഡിജിറ്റൽ സർവ്വേ ചെയ്ത വില്ലേജിൽ ഭൂനികുതി അടയ്ക്കാൻ ചെന്നാൽ, ഭൂമി നിങ്ങളുടെ പേരിലല്ല മുൻ കൈവശക്കാരന്റെ പേരിലാണെന്നോ അല്ലെങ്കിൽ കുടുംബത്തിന്റെ മറ്റൊരു അംഗത്തിന്റെ പേരിലാണെന്നോ അതുകൊണ്ട് സബ് ഡിവിഷൻ ചെയ്യണമെന്ന അറിയിപ്പാണ് വില്ലേജിൽ നിന്ന് ലഭിക്കുന്നത്. മാത്രമല്ല സബ് ഡിവിഷൻ ചെയ്യാനുള്ള ഫീസ് അടയ്ക്കാനും ആവശ്യപ്പെടുന്നു. ഇത് പൊതുജനത്തിനു വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

ഇത്തരം കേസുകളിൽ കരം അടയ്ക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ പുളിയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെടുന്നു.ടി വി ഷീന അധ്യക്ഷയായ യോഗത്തിൽ പികെ വിശ്വനാഥൻ,കെ എസ് രമേശ് ചന്ദ്ര, പി വി രാജൻ, പി കെ സുധാകരൻ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
CATEGORIES News
