
ഡോക്ടേഴ്സ് ദിനം ആചരിച്ചു
- കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു.
കൊയിലാണ്ടി:കൊയിലാണ്ടി BEM യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് ‘ഗ്രീൻ ഫോർ യു’ വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു.
കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ ഡോക്ടറെ പ്രധാനാധ്യാപകൻ ശ്രീ- ഷിനോയ് ലാസർ പൊന്നാട അണിയിച്ച് ആദരിച്ചു.

പോഷകാഹാരത്തെക്കുറിച്ചും വ്യായാമത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തരാകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി അഖിലചന്ദ്രൻ,രൂപേഷ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News