ഡൽഹിയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത‌

ഡൽഹിയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത‌

  • സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിൽ (പെട്രോൾ-ഡീസൽ) 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു.

ഡൽഹി: ഡൽഹിയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത‌.സാമ്പത്തിക സ്ഥിരതയും വിഭവങ്ങളുടെ മികച്ച ഉപയോഗവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഈ തീരുമാനം. ഈ മാറ്റം സർക്കാർ ഓഫീസുകളിൽ മാത്രം ഒതുങ്ങില്ലെന്നും സ്വകാര്യ മേഖലയെയും ഇതിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാധ്യമായ ഇടങ്ങളിലെല്ലാം ആഴ്‌ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കാൻ സ്വകാര്യ കമ്പനികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്ഓൺലൈനായോ ഡിജിറ്റലായോ ജോലി ചെയ്യാൻ കഴിയുന്ന മേഖലകളിൽ ഇതിന് മുൻഗണന നൽകും. ഈ സംവിധാനം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി രേഖ ഗുപ്ത‌യുടെ അറിയിപ്പ് പ്രകാരം, സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിൽ (പെട്രോൾ-ഡീസൽ) 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു. നേരത്തെ 200 മുതൽ 250 ലിറ്റർ വരെ ഇന്ധനം ലഭിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് ഇനി അതിൽ കുറവ് വരും. ഇതുകൂടാതെ, ആഴ്ചയിൽ ഒരു ദിവസം “നോ വെഹിക്കിൾ ഡേ” ആചരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )