
ധീര ജവാൻ സുബിനേഷന്റെ പതിനൊന്നാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ സമൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു
സ്മൃതി മണ്ഡപത്തിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ പ്രശാന്ത് പതാക ഉയർത്തി
ചേലിയ:ധീര ജവാൻ സുബിനേഷന്റെ പതിനൊന്നാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ചേലിയ സുബിനേഷ് സമൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സ്മൃതി മണ്ഡപത്തിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ പ്രശാന്ത് പതാക ഉയർത്തി .തുടർന്നു നടന്ന അനുസ്മരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ അധ്യക്ഷനായി .ഡോക്ടർ പി കെ ഷാജി അനുസ്മരണ ഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിജില മാവിലാരി, സുചിത്ര ,സുഗീത,രജീഷ് പുറക്കാട്ടിരി എന്നിവർ സംസാരിച്ചു.സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ എസ് പി സി,എൻസിസി ,സ്കൗട്ട് എൻഎസ്എസ്, വളണ്ടിയർമാരും വിദ്യാർത്ഥികളും കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് &കെയർ അംഗങ്ങളും ജനപ്രതിനിധികളും വിമുക്തഭടന്മാരും നാട്ടുകാരും പങ്കെടുത്തു .യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ജോഷി കെ എം സ്വാഗതവും പ്രസിഡൻറ് അമിത് പി നന്ദിയും രേഖപ്പെടുത്തി.
