
കൊയിലാണ്ടിയിൽ റെയിൽവേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി; ഒരാഴ്ചയ്ക്കിടെ രണ്ടുതവണ
മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട റസിഡൻസ് അസോസിയേഷൻ കൊയിലാണ്ടി നഗരസഭ, റെയിൽവേ പി.ഡബ്ല്യു.ഐ., കൊയിലാണ്ടി പോലീസ് എന്നിവർക്കു പരാതി നൽകി.
കൊയിലാണ്ടി: മുത്താമ്പി റോഡിൽ ടോൾ ബൂത്തിന് പടിഞ്ഞാറുവശത്തുള്ള റെയിൽവേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഒരാഴ്ചയ്ക്കിടെ രണ്ടുതവണ ഇതേ സ്ഥലത്ത് മാലിന്യം തള്ളിയതായാണ് വിവരം.സംഭവത്തിൽ പ്രദേശവാസികൾക്കിടയിൽ ആശങ്കയുയർന്നിട്ടുണ്ട്. മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട റസിഡൻസ് അസോസിയേഷൻ കൊയിലാണ്ടി നഗരസഭ, റെയിൽവേ പി.ഡബ്ല്യു.ഐ., കൊയിലാണ്ടി പോലീസ് എന്നിവർക്കു പരാതി നൽകി.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
CATEGORIES News
