
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് അതിക്രമ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വിലക്കയറ്റം, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക എന്നീ മുദ്രാവാക്ക്യം ഉന്നയിച്ച് നടത്തിയ കൂട്ടായ്മ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.
മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡി ദീപ അധ്യക്ഷയായി മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കാനത്തിൽ ജമീല എം എൽ എ, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി, മഹിളാ അസോസിയേഷൻ ജില്ലാ ട്രഷറർ യു സുധർമ്മ, ജോയന്റ് സെക്രട്ടറിമാരായ സി എം യശോദ, മീരദർശക്, കെ പി വനജ എന്നിവർ സംസാരിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി പുഷ്പജ സ്വാഗതവും മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി ബിന്ദു സോമൻ നന്ദിയും പ്രകടിപ്പിച്ചു.