ബലിപെരുന്നാള്‍ : ജീര്‍ണ്ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം

ബലിപെരുന്നാള്‍ : ജീര്‍ണ്ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം

  • കാപ്പാട് ശാദിമഹലിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കാപ്പാട് : സാമൂഹിക ജീര്‍ണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാള്‍ വിശ്വാസി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ മണ്ഡലം പ്രസിഡണ്ട് ഹാഫിദ് ബിലാൽ കൊല്ലം പ്രസ്താവിച്ചു. കാപ്പാട് ശാദിമഹലിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിന്മകളോട് പ്രതികരിക്കാതിരിക്കുകയും, നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല എന്നും ഇത് സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് നാം മനസ്സിലാക്കണമെന്നും ,ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ മൗലികത. വിശ്വാസ രംഗത്തെ ജീര്‍ണ്ണതകള്‍ ഗൗരവമായി കാണുകയും, വിമലീകരണം ലക്ഷ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )