ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ മൂന്നാം സ്ഥാനത്ത്

ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ മൂന്നാം സ്ഥാനത്ത്

  • ബേപ്പൂർ മണ്ഡലത്തിൽ പി എ മുഹമ്മദ് റിയാസ് ആണ് ലീഡ് ചെയ്യുന്നത്

കോഴിക്കോട് : ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ മൂന്നാം സ്ഥാനത്ത് തുടരുന്നു.വോട്ട് എണ്ണൽ പുരോഗമിക്കുമ്പോൾ ഒരു തവണ പോലും പി വി അൻവറിന് ലീഡ് ചെയ്യാൻ ആയില്ല എന്നാണ് റിപ്പോർട്ട്. ബേപ്പൂർ മണ്ഡലത്തിൽ പി എ മുഹമ്മദ് റിയാസ് ആണ് ലീഡ് ചെയ്യുന്നത്. 1698 വോട്ടുകൾക്കാണ് നിലവിൽ പി എ മുഹമ്മദ് റിയാസ് ലീഡ് ചെയ്യുന്നത്.

അതേസമയം, കൊടുവള്ളിയിൽ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. പി.കെ. ഫിറോസ് 792 വോട്ടുകൾക്ക് മുന്നിലാണ്. തിരുവമ്പാടിയിൽ രണ്ടാം റൗണ്ട്പൂർത്തിയാകാമ്പോൾ ലീഡ് ഉയർത്തി യുഡിഎഫ്. സി.കെ. കാസിം 2400 വോട്ടുകൾക്ക് മുന്നിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )