അഭിനയ ക്യാമ്പ് സംഘടിപ്പിച്ചു

അഭിനയ ക്യാമ്പ് സംഘടിപ്പിച്ചു

  • വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ അഭിനയ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു. ഡയരക്ടർ അമൽ മോഹൻ, മുഖ്യ പരിശീലകൻ സജീവ് കീഴരിയൂർ എന്നിവർ ക്ലാസുകളെടുത്തു.

വാസു മൂടാടി, കെ.സി സുരേഷ് , ചന്ദ്രൻ എം. കെ,വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി പി.പി രാധാകൃഷ്ണൻ സ്വാഗതവും രാഗേഷ് കെ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )